ആശാ വര്‍ക്കർമാർക്ക് കഴിഞ്ഞ വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര വാദം തെറ്റ് ; തെളിവ് നിരത്തി സംസ്ഥാന ആരോഗ്യ വകുപ്പ്

Date:

തിരുവനന്തപുരം : ആശാവര്‍ക്കേഴ്‌സിന് 2023 – 24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോ- ബ്രാന്‍ഡിങ്ങിന്റെ പേരില്‍ 2023- 24 ല്‍ 636.88 രൂപ കേന്ദ്രം നല്‍കിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. പണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് ഒക്ടോബര്‍ 28 ന് കേന്ദ്രം നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2023-24 സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കാനുള്ള 826.02 കോടിയില്‍ 189.15 കോടി മാത്രമാണ് അനുവദിച്ചത്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍എച്ച് എം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പിന്റെ മറുപടി.

ആശ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. അനുവദിച്ച തുകയേക്കാള്‍ കൂടുതലാണിതെന്നും ബജറ്റ് വിഹിതത്തിന് പുറമേ കഴിഞ്ഞ ഫെബ്രുവരിയില്‍ 120 കോടി രൂപ കേരളത്തിന് അധികമായി നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...