‘എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര പദ്ധതി ഇന്ത്യയെ ‘ഹിന്ദ്യ’യാക്കാനുള്ള ശ്രമം’; കമല്‍ ഹാസന്‍

Date:

ചെന്നൈ :  കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ നടനും മക്കള്‍ നീതിമയ്യം അദ്ധ്യക്ഷനുമായ കമല്‍ ഹാസന്‍. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.

ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’ ആണ് എന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. എം.കെ സ്റ്റാലിന്റെ 2019ലെ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കത്തെയും കമല്‍ ഹാസന്‍ എതിര്‍ത്തിരുന്നു.

തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. ഭാഷയ്ക്കുവേണ്ടി ജീവന്‍വരെ കളഞ്ഞവരാണ് തമിഴരെന്നും അതില്‍തൊട്ട് കളിക്കരുതെന്നുമായിരുന്നു അന്ന് കമല്‍ഹാസൻ പറഞ്ഞു വെച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘ഹിന്ദി ദിവസ്’ എന്ന സോഷ്യൽ മീഡിയ പോസ്‌റ്റ് വന്നതിന് പിന്നാലെയാണ് 2019ൽ എംകെ സ്‌റ്റാലിൻ സമാനമായ പരാമർശം നടത്തിയത്. ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ല എന്നായിരുന്നു സ്റ്റാലിന്‍ അന്നേ നൽകിയ മറുപടി.

Share post:

Popular

More like this
Related

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ടവർ ലൊക്കേഷൻ കോഴിക്കോട്,  രണ്ടുപേർക്കും ഒരേ നമ്പറിൽ നിന്ന് കോൾ

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. ...

ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍വാദികളുടെ ആക്രമണ ശ്രമം : അപലപിച്ച് ബ്രിട്ടന്‍

ലണ്ടൻ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ...

‘തമിഴ് വാരിക വികടൻ്റെ വെബ്സൈറ്റ് വിലക്ക് നീക്കണം’ – മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ് വാരിക വികടന്റെ വെബ്സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ്...