സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം; നാല് പുതിയ ഐജിമാർ, റെയ്ഞ്ചുകളിൽ പുതിയ ഡിഐജിമാർ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി, ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐജിയാക്കി. രാജ്പാൽ മീണയെ ഉത്തര മേഖല ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐജിയായി നിയമിച്ചു. ഉത്തര മേഖല ഐജി സേതു രാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി. ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാർത്തിക്കും വിജിലൻസിൽ തുടരും. 

കെ സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ്‌ കുമാർ ട്രാഫിക് ഐ ജി എന്നിവയാണ് ഐപിഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങൾ. കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും, തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും, യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും, ഹരിശങ്കർ തൃശൂർ റേഞ്ച് ഐജിയും കെ കാർത്തിക് വിജിലൻസ് ഐ.ജിയുമാകും. ടി. നാരായണൻ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പൊലീസ് എഐജിയായി മാറ്റി നിയമിച്ചു.
ജി പൂങ്കുഴലിക്ക് പകരമാണ് നിയമനം.

തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും. സുദർശൻ കെ എസ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിനും മാറ്റം. വിഐപി സെക്യൂരിറ്റി, ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാകും. കെ ഇ ബൈജുവിനെ കോഴിക്കോട് റൂറൽ എസ്പിയായും കെ എസ് സുദർശൻ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു.

അങ്കിത് അശോകനും പുതിയ നിയമനം. സൈബർ ഓപ്പറേഷൻ എസ്പിയായി നിയമിച്ചു. തൃശൂർ പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കെ ഇ ബൈജു കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായും കിരൺ നാരയണനെ കൊല്ലം കമ്മീഷണറായും നിതിൻ രാജ് പിയെ കണ്ണൂർ കമ്മീഷണറായും എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പി ആയും നിയമിച്ചു. ഗവർണറുടെ എഡിസിക്ക് മാറ്റം. അരുൾ ബി കൃഷ്ണയെ റെയിൽവേ എസ്പിയായും അജിത് കുമാറിനെ പാലക്കാട് എസ്പിയായും നിയമിച്ചു.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....