ഗോപാല‌കൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി ചീഫ് സെക്രട്ടറി; ‘വിഭാഗീയത സൃഷ്ടിച്ചു, അനൈക്യത്തിൻ്റെ വിത്ത് പാകി, ഐക്യദാർഢ്യം തകർത്തു’

Date:

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേർസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സംസ്ഥാനത്തെ ഐ എ എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവ്വീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിൽ കെ ഗോപാല‌കൃ‌ഷ്‌ണൻ മറുപടി നൽകണം. നൽകിയില്ലെങ്കിൽ  അച്ചടക്ക നടപടിയിലേക്ക് കടക്കും.

ഗോപാലകൃഷ്‌ണൻ്റെ പ്രവർത്തികൾ ഓൾ ഇന്ത്യ സർവ്വീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു. ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല, മല്ലു ഹിന്ദു ഓഫീസേർസ് – മല്ലു മുസ്ലിം ഓഫീസെർസ് ഗ്രൂപ്പുകൾ ഉണ്ടാക്കി,  ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ ആരോപിക്കുന്നു. .

Share post:

Popular

More like this
Related

ഒരു പകർപ്പവകാശ ലംഘനവുമില്ല’; ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകി നയൻതാരയുടെ അഭിഭാഷകൻ

ചെന്നൈ: ധനുഷിൻ്റെ നോട്ടീസിനും നിയമനടപടിക്കും മറുപടി നൽകി നയൻതാരയുടെയുംവിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ...

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ...

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി ; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്ന് കോടതി ‘

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. ഇരിഞ്ഞാലക്കുട അഡീഷണൽ...