കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; മെയ് 10 വരെ അപേക്ഷിക്കാം

Date:

തിരുവനന്തപുരം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, 2025 മെയ് 14 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രസ്വാദന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 10 വരെ സ്വീകരിക്കുന്നതാണ്

ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 8,9,10 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 70 കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കും. പ്രായം, പഠിക്കുന്ന ക്‌ളാസ്, സ്‌കൂള്‍, ജില്ല, പൂര്‍ണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
അപേക്ഷകള്‍ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ 2025 മെയ് 10നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 82898 62049 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Share post:

Popular

More like this
Related

സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത്‌ മാർപാപ്പ

വത്തിക്കാൻ : ഇന്ത്യ - പാക് വെടിനിർത്തൽ സ്വാ​ഗതം ചെയ്ത് മാർപാപ്പ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയം,17 കാരി എത്തിയത് കോഴിക്കോട്പെണ്‍വാണിഭ കേന്ദ്രത്തിൽ; പ്രതികളെ തേടി പോലീസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവിനൊപ്പം മൂന്നുമാസം മുന്‍പ് കേരളത്തിലെത്തിയ അസം...

പുൽവാമ ഭീകരാക്രമണവും പാക്കിസ്ഥാൻ വക ; സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

ന്യൂഡൽഹി : 2019 - ൽ 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാന്മാരുടെ...

സമാധാനത്തിൻ്റെ പുലരിയിൽ ജമ്മുകശ്മീർ ; ജാഗ്രത കൈവിടാതെ രാജ്യം

ശ്രീനഗർ : ഇന്ത്യ-പാക് വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം ജമ്മു കാശ്മീരിലെ...