ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ പുതിയ ശ്രമത്തെ ഇന്ത്യ ശക്തമായി നിരാകരിച്ചു, സംസ്ഥാനം രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ചു.
“ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു,” എന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച ശക്തമായ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഞങ്ങളുടെ തത്വാധിഷ്ഠിത നിലപാടുകൾ മുറുകെ പിടിച്ച്, അത്തരം ശ്രമങ്ങളെ ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം പുതിയ നാമകരണം കൊണ്ട് മാറ്റാനാവുന്നതല്ല,” വിദേശകാര്യ മന്ത്രാലയം അസന്നിഗ്ദമായി വ്യക്തമാക്കി.