ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച;  കേസെടുത്ത് ക്രൈംബ്രാഞ്ച്, എഫ്‌ഐആറിൽ 7 വകുപ്പുകൾ

Date:

തിരുവനന്തപുരം : പത്താം ക്ലാസ് കേരള സിലബസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ വിവാദത്തിൽ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എം എസ് സൊല്യൂഷന്‍സ് ഉടമ എം എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്നാണ്  ക്രൈംബ്രാഞ്ചിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇയാളുടെ മൊഴി ക്രൈംബ്രാഞ്ച് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

പരാതി നല്‍കിയ അദ്ധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. എംഎസ് സൊല്യൂഷന്‍സ് ഉള്‍പ്പടെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അദ്ധ്യാപകരുടെ പട്ടിക ക്രൈംബ്രാഞ്ച് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...