സിഐഎസ്എഫ് പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന്‍ വരുന്നു

Date:

ന്യൂഡല്‍ഹി: സന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി 1 ഫോഴ്‌സിന്റെ (സിഐഎസ്എഫ്) പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.

രാഷ്ട്രനിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാനിത്. സിഐഎസ്എഫ് പ്രഥമ വനിതാ ബറ്റാലിയന്‍ രൂപീകരണത്തിന് മോദി ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതായി എക്‌സ് പോസ്റ്റില്‍ അമിത് ഷാ പറഞ്ഞു. സിഐഎസ്എഫിന്റെ ബറ്റാലിയനെ ഒരു ഉന്നത ട്രൂപ്പായി ഉയര്‍ത്തുന്നതിന്, വിമാനത്താവളങ്ങളും മെട്രോ റെയിലുകളും പോലെ രാജ്യത്തിന്റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും കമാന്‍ഡോകള്‍ ആയി വിഐപി സുരക്ഷ നല്‍കുന്നതിന്റെയും ഉത്തരവാദിത്വം മഹിളാ ബറ്റാലിയന്‍ ഏറ്റെടുക്കും.

കേന്ദ്ര സായുധ പോലീസ് സേനയില്‍ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന അവസരമാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്. സിഐഎസ്എഫിലെ സ്ത്രീകളുടെ എണ്ണം നിലവില്‍ 7 ശതമാനത്തിലധികമാണ്. ഒരു മഹിളാ ബറ്റാലിയന്‍ കൂട്ടിച്ചേര്‍ക്കുന്നത് രാജ്യത്തുടനീളമുള്ള കൂടുതല്‍ യുവതികളെ സേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും പ്രോത്സാഹിപ്പിക്കും.

പുതിയ ബറ്റാലിയന്റെ ആസ്ഥാനത്തിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനും റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനുമുള്ള തയ്യാറെടുപ്പുകള്‍ സിഐഎസ്എഫ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. വിഐപി സുരക്ഷയിലും വിമാനത്താവളങ്ങളുടെ സുരക്ഷയിലും ഡല്‍ഹി മെട്രോ റെയില്‍ ഡ്യൂട്ടിയിലും കമാന്‍ഡോകള്‍ എന്ന നിലയില്‍ ബഹുമുഖമായ പങ്ക് വഹിക്കാന്‍ കഴിവുള്ള ഒരു മികച്ച ബറ്റാലിയനെ സൃഷ്ടിക്കുന്നതിനാണ് പ്രത്യേക പരിശീലനപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...