സമേജർ രവിക്കെതിരെ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് പരാതി

Date:

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ നടൻ മോഹൻലാലിനൊപ്പം സൈനിക യൂണിഫോമിലെത്തിയ മേജർ രവിക്കെതിരെ പരാതി. ഡിഫൻസ് സർവ്വീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂനിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂനിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്.

സൈനിക യൂനിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവൃത്തിയെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും വ്യക്തമാക്കിയ പരാതിക്കാരൻ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞു.

Share post:

Popular

More like this
Related

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...