മണിപ്പൂരിൽ വീണ്ടും സംഘർഷം ; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വീടുകൾ ആക്രമിച്ചു

Date:

[ Photo Courtesy : X]

ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു.  മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം നടന്നു. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുകയാണ്. പ്രതിഷേധക്കാർ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.  പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. 

ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായത്. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടക്കുന്നത്.

ജിരിബാമിൽ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും വ്യാപക ആക്രമണമുണ്ടായി. 5 പള്ളികൾക്കും 6 വീടുകൾക്കും തീയിട്ടു.  കുക്കി അവാന്തരവിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്സിഐ പള്ളി തുടങ്ങിയവ ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സേനയുടെ സാന്നിധ്യത്തിൽ നടന്ന ആക്രമണത്തിന്  മെയ്തെയ് സായുധ സംഘങ്ങളാണ് നേതൃത്വം നൽകിയത്.

കലാപം അടിച്ചമർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. ഇംഫാൽ താഴ്‌വരയിൽ ഉൾപ്പെടെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. മന്ത്രിമാരായ സുശീന്ദ്ര സിങ്, എംഎൽഎമാരായ സപ്നം നിഷികാന്ത് സിങ്, ആർ.കെ.ഇമോ എന്നിവരുടെ വീടുകൾക്കു നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകനാണ് ആർ.കെ.ഇമോ. ജനപ്രതിനിധികളുടെ വീടുകൾ ആക്രമിച്ച ജനക്കൂട്ടം ഫർണിച്ചർ ഉൾപ്പെടെയുള്ളവ തീയിട്ടു. 

Share post:

Popular

More like this
Related

മഴ കനത്തു : സംസ്ഥാനത്ത്  ഇന്ന് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; എങ്ങും വ്യാപക നാശനഷ്ടങ്ങൾ

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മിക്കയിടങ്ങളിലും നാശനഷ്ടങ്ങൾ. മഴക്കെടുതിയില്‍ ഇന്ന് അഞ്ച്...

ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി ; അപകട സാദ്ധ്യത നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് -19 വ്യാപനം വർദ്ധിക്കുന്നതിനിടെ രണ്ട് പുതിയ...

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...