കടൽ, കായൽ തീരത്ത് ഇനി നിർമ്മാണമാകാം; പുതിയ തീരദേശ പ്ലാനിന് കേന്ദ്ര അംഗീകാരം, നിയന്ത്രണ പരിധിയിൽ ഇളവുകൾ

Date:

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിലെ നിർമാണങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രം അംഗീകാരം നൽകി. 10 തീരദേശ ജില്ലകളിലെ 10 ലക്ഷത്തോളം ജനങ്ങൾക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരമേഖല ഇതിൻ്റെ ഗുണഭോക്താക്കളാവും.

നിർമ്മാണങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളിൽ ഇളവ് നേടിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞു. നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകൾക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ പരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഇളവുകൾ പൂർണ്ണമായും സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാൻ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.

സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകൾ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്. കരട് പ്ലാനിൻ്റെ ആനുകൂല്യം പൂർണ്ണമായി ലഭിക്കാൻ 10 തീരദേശ ജില്ലകളിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. പഞ്ചായത്തുകളുടെ സോൺ മാറ്റം ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ മിക്കതും അംഗീകരിപ്പിക്കാനായത് പ്രധാന നേട്ടമാണ്.

സിആർഇസെഡ് മൂന്ന് എയിലെ വികസന നിഷിദ്ധ മേഖല
നിലവിലുള്ള 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചിട്ടുണ്ട്. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്റർ വരെയായി കുറച്ചു. 50 മീറ്റർ വരെയോ ജലാശയത്തിൻ്റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റി. തുറമുഖത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസന രഹിതമേഖല ബാധകമല്ല.


.

i

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...