അതിഷിയെ മാറ്റി, സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ആഭ്യന്തരമന്ത്രിയെ തിരഞ്ഞെടുത്ത ഡൽഹി ലഫ്.ഗവർണറുടെ നടപടി വിവാദത്തിൽ

Date:

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാകയുയർത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ ഭിന്നത. വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് പകരം ഡൽഹി ആഭ്യന്തരമന്ത്രി കൈലാഷ് ഗലോട്ടിനെ പതാകയുയർത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന തിരഞ്ഞെടുത്തതാണു പുതിയ വിവാദങ്ങൾക്കു വഴിമരുന്നിട്ടത്. 

താൻ ജയിലിലായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷി തന്റെ ചുമതലകൾ നിർവഹിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ സക്സേനയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് മുഖവിലയ്ക്ക് എടുക്കാതെയാണു സക്സേനയുടെ തീരുമാനമെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. സക്സേന വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും എഎപി ആരോപിച്ചു. കേജ്‌രിവാളിന്റെ നിർദേശം അസാധുവാണെന്നു പറഞ്ഞ് സക്സേന തള്ളിക്കളഞ്ഞിരുന്നു.

സ്വാതന്ത്ര്യദിന പരേഡും പതാക ഉയർത്തലും ഡൽഹി പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഭ്യന്തര വകുപ്പിനെയാണ് ഏൽപ്പിക്കേണ്ടത് എന്നതിനാലാണ് ഗലോട്ടിനെ നിർദേശിച്ചതെന്നു ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് പുറത്തിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...