തൃപ്പൂണിത്തുറയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Date:

കൊച്ചി : തൃപ്പൂണിത്തുറയിൽ ലഹരിമരുനുമായി ദമ്പതികൾ പിടിയിലായി. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി സിറ്റി കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്നും പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നർക്കോട്ടിക്ക് സെൽ എസിപി അബ്ദുൽസലാം കെ.എ.യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...