സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിൻ്റെ മര്‍ദ്ദനം ; കാരണം ലഹരി വില്‍പ്പന പോലീസിൽ അറിയിച്ചത്

Date:

കോഴിക്കോട് : കാരന്തൂർ ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദ്ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദ്ദനമേറ്റത്. വീട് കേന്ദ്രീകരിച്ച് സംഘം ചേർന്നുള്ള ലഹരി വില്‍പ്പന പോലീസിൽ അറിയിച്ചതാണ് മര്‍ദ്ദനത്തിന് കാരണം.

ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് ദിവസങ്ങളായി നടക്കുന്ന ലഹരി വില്‍പ്പന പ്രദേശവാസികൂടിയായ സദാനന്ദന്‍ പോലീസിനെ അറിയിച്ചു. അതില്‍ പ്രകോപിതരായ സംഘം സദാനന്ദനെ മര്‍ദ്ദിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നു. ഈ വീട് ലഹരിസംഘത്തിൻ്റെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ക്ക് അറിയാമെങ്കിലും പോലീസില്‍ പരാതിപ്പെടാൻ പലരും ഭയന്നിരുന്നെന്നും സദാനന്ദന്‍ പറഞ്ഞു. പോലീസ് എത്തി വീട് റെയ്ഡ് ചെയ്തത് താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ വഴിയില്‍ തടഞ്ഞ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോൾ തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും ഇന്നലെ ഉച്ചയോടെ വീണ്ടും വീട്ടിലേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു – അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

ഗവർണറിലൂടെ അധികാരം കൈയ്യേറാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ : ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള വിധിയിൽ ...

കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടുത്തം; അണയ്ക്കാൻ  കഠിന ശ്രമം തുടരുന്നു

കോഴിക്കോട് : നഗരത്തിൽ മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിൽ വൻ തീപ്പിടുത്തം....

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...