‘പറഞ്ഞത് കേട്ട് നടന്നാൽ മതി’; സര്‍ക്കാരിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും

Date:

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള മാര്‍ഗഗ്ഗരേഖ തയ്യാറാക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയും ചേരും. സംസ്ഥാന സെക്രട്ടറിയറ്റിലെ കരടുരേഖയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാവി സുരക്ഷിതമാക്കാനുളള നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയിലുണ്ട്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ തെറ്റിയതാണ് ഭരണവിരുദ്ധ വികാരത്തിന് ഇടയാക്കിയതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങാനാണ് സിപിഐഎം ശ്രമം. അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്.

ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക തീര്‍ത്ത് വിതരണം ഉറപ്പാക്കല്‍, മറ്റു സാമൂഹിക സുരക്ഷാ-ക്ഷേമ പദ്ധതികളിലെ വീഴ്ച്ച പരിഹരിക്കല്‍, സപ്ലൈകോയില്‍ അവശ്യസാധന ലഭ്യത ഉറപ്പാക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം എന്നതിനാല്‍ പണം ചെലവഴിക്കുന്നതില്‍ പുനഃക്രമീകരണം വേണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...