ബംഗ്ലാദേശിൽ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് സിപിഎം

Date:

[ Photo Courtesy : Mohammad Ponir Hossain/Reuters ]

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങളില്‍ സിപിഎം പോളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് മതമൗലികവാദികള്‍ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുകയാണ്. ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ ഒട്ടേറെ ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചു. അവാമി ലീഗ് പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദുനേതാക്കളെങ്കിലും അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ ഹിന്ദുക്കള്‍ കടുത്ത ഭീതിയിലെന്നാണ് റിപ്പോർട്ട്. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തി. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ചപിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഭരണവിരുദ്ധപ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി.

ജൂലായ് പാതിയോടെ ആരംഭിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഇരുനൂറിലേറെ ആക്രമണങ്ങള്‍ ബംഗ്ലാദേശിലുണ്ടായെന്ന് മനുഷ്യാവകാശസംഘടനകള്‍ പറയുന്നു. 17 കോടി വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ടുശതമാനം ഹിന്ദുക്കളാണ്. അവരാണ് രാജ്യത്തെ ഏറ്റവുംവലിയ മതന്യൂനപക്ഷം.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....