ഫോറസിക് റിപ്പോർട്ടിൽ നിർണ്ണായക വഴിത്തിരിവ് ; ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

Date:

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണ്ണായക വഴിത്തിരിവായി ഫോറൻസിക് റിപ്പോർട്ട്. പരിശോധനയിൽ ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കൊച്ചി പോലീസിന് നിർദ്ദേശം ലഭിച്ചു.

ഹോട്ടലിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ചാണ് ഫൊറൻസിക് റിപ്പോർട്ട്. ഇതോടെ ഹോട്ടലിൽ അന്നു നടന്നത് ലഹരി പാർട്ടി തന്നെയെന്ന് പൊലീസിന് ഉറപ്പിക്കാനായി. പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൊച്ചിയിലെ മരട് കുണ്ടന്നൂരിലുള്ള ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്.

സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ലഹരിപാർട്ടി നടന്ന മുറിയിലേക്ക് എത്തിയിരുന്നുവെന്ന പൊലീസ് കണ്ടെത്തൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തുടർന്ന് കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമുള്ള ഇരുവരും മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ രണ്ടു പേർക്കും ലഹരി കേസിൽ ബന്ധമില്ലെന്ന് കണ്ടെത്തി പൊലീസ് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

Share post:

Popular

More like this
Related

അസൂയ വേണ്ട, കേരളം ഇങ്ങനെയാണ് ; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം

തിരുവനതപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം. 14...

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും...

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ്

ആലപ്പുഴ :തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി...

48 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടൽ ; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ശ്രീനഗർ ; ജമ്മു കശ്മീരില്‍ 48 മണിക്കൂറിനിടെ വെള്ളിയാഴ്ചയും ആറ് ഭീകരരെ...