ഡിഎംഒ യുടെ സുഹൃത്തിൻ്റെ ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് കോടിക്കണക്കിനു രൂപ ; രാഹുൽ രാജിന്‍റെ പണമിടപാടിൽ അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്

Date:

ഇടുക്കി: കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡിഎംഒയുടെ സുഹൃത്തിൻ്റെ ഡ്രൈവർ രാഹുൽ രാജിന്‍റെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. മൂന്ന് വർഷത്തിനിടെ രണ്ട് കോടിയിലധികം രൂപ രാഹുൽ രാജിന്‍റെ അക്കൗണ്ടിലേക്ക് എത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ രാഹുൽ രാജിനെ റിമാൻഡ് ചെയ്തു.

ഒൻപതാം തീയതിയാണ് മൂന്നാർ ചിത്തിരപുരത്തുള്ള പനോരമിക് ഗേറ്റ് വേ റിസോർട്ടിന് ശുചിത്വവുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഡിഎംഒ ആയിരുന്ന എൽ മനോജിനെയും ഇദ്ദേഹത്തിന്‍റെ സുഹൃത്തിന്‍റെ ഡ്രൈവറായ എരുമേലി പുഞ്ചവയൽ തെക്കേടത്ത് രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്.

രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിൽ നിന്നാണ് കോടികളുടെ ഇടപാട് രാഹുൽ രാജ് അക്കൗണ്ട് വഴി നടത്തിയതായി കണ്ടെത്തിയത്.

താൻ ജോലി നോക്കുന്ന ഡോക്ടറുടെയും തന്‍റെയും ബിസിനസിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് രാഹുൽ രാജിന്റെ മൊഴി. ഇതിൽ കൈക്കൂലിപ്പണവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തത വരുത്താൻ അന്വേഷണം വിപുലമാക്കുകയാണ് വിജിലൻസ്. പണം ഇട്ടവരുടെ വിവരങ്ങൾ വിജിലൻസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഡിഎംഒ മനോജിന്‍റെ അക്കൗണ്ടിലേക്ക് രാഹുൽ മുൻപ് പണം അയച്ചതിന്‍റെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. മനോജ് 50,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്നാറിലെ അൽ ബുഹാരി ഹോട്ടലുടമയും പരാതി നൽകിയിട്ടുണ്ട്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...