ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി അധിക്ഷേപിക്കുന്നതായി പോസ്റ്റിട്ടതിന് പിന്നാലെ സൈബർ ആക്രമണം; പോലീസിൽ പരാതി നൽകി നടി ഹണിറോസ്

Date:

കൊച്ചി: ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ  അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. മുപ്പതോളം പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്.

ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്‍കിയ പരാതി.

ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വ്വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമേൻ്റ് പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറഞ്ഞിരുന്നു. ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. തനിക്കും തന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...