വെള്ളക്കെട്ടിൽ വിദ്യാർത്ഥികളുടെ മരണം; ഐഎഎസ് കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ; മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

Date:

ന്യൂഡല്‍ഹി: കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. സഹ വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് നെവിൻ ഡാൽവിനെ തിരിച്ചറിഞ്ഞത്. എറണാകുളം സ്വദേശിയും ജെഎൻയു വിദ്യാർത്ഥിയുമായ നെവിൻ പാർട്ട് ടൈമായാണ് സെന്ററിൽ സിവിൽ സർവീസ് പരീക്ഷ പഠനം നടത്തിയിരുന്നത്. നെവിൻ ഡാൽവിന് പുറമെ തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരും അപകടത്തിൽ മരിച്ചു.

സംഭവത്തില്‍ കോച്ചിംഗ് സെന്റർ ഉടമ അഭിഷേക് ഗുപ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഉടമക്ക് പുറമെ കോർഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
.
മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം വൈകുന്നതായി ഒരു വിദ്യാർത്ഥിനിയുടെ ബന്ധു ആരോപിച്ചു. നടപടി വെെകിക്കുന്നതിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും ഇവിടെ കാത്തുനിൽക്കുകയാണെന്നും മരിച്ച വിദ്യാർത്ഥിനിയുടെ ബന്ധു പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ലെന്നും മാധ്യമ വാർത്തകൾ അറിഞ്ഞാണ് സ്ഥലത്തെത്തിയത് എന്നും അവർ ആരോപിച്ചു.

റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാർത്ഥികള്‍. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വെള്ളം പൂർണ്ണമായും വറ്റിക്കാൻ സമയമെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...