മ്യാൻമാർ ഭൂചലനത്തിൽ മരണം 144 ആയി, സ്ഥിതി അതീവ ഗുരുതരം ; അടിയന്തര സഹായം വേണമെന്ന് മ്യാൻമാർ ഭരണകൂടം

Date:

ബാങ്കോക്ക്∙ മ്യാൻമറിലെ ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ച് ഭരണകൂടം, 732 പേർക്ക് പരുക്കേറ്റു. ആറു പ്രവിശ്യകൾ പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്നു അഞ്ച് പേർ മരിച്ചു. 117 പേരെ കാണാനില്ല. സ്ഥിതി അതീവഗുരുതരമാണെന്നും രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര സഹായം വേണമെന്നും മ്യാൻമാർ ഭരണകൂടം പറഞ്ഞു.

പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.

നിരവധി പേർ കെട്ടിടവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഭൂചലനത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ച മ്യാൻമാർ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയെ ശാന്തതയോടെ നേരിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കോക്കിലും ,മ്യാൻമാറിലും അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിൽ ഓഹരി വിപണികളിലെ വ്യാപാരം നിർത്തി. മെട്രോ റെയിൽ സർവ്വീസുകൾ റദ്ദാക്കി.

7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയിലെ യുനാൻ പ്രവിശ്യയിൽ അനുഭവപ്പെട്ടു. ബാങ്കോക്കിലും ചൈനയിലെ യുനാനിലും മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. പ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊൽക്കത്ത, ഇംഫാൽ , മേഘാലയയിലെ ഗാരോ കുന്നുകൾ ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്കായി പ്രാർഥിക്കുന്നുവെന്നും , എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു. ഫ്രാൻസ് ,യൂറോപ്യൻ യൂണിയനും ദുരിതബാധിത മേഖലകളിൽ സഹായം വാഗ്ദാനം

മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...