‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക’; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന സന്ദേശം

Date:

രാജ്യം 76 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നിരവധി സംസ്കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്കു സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിൻ്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും  കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം. എല്ലാവർക്കും റിപ്പബ്ളിക് ദിനാശംസകൾ.”

Share post:

Popular

More like this
Related

തൊടുപുഴയിൽ കാർ കത്തി ആൾ വെന്തു മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസിൻ്റെ നിഗമനം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ആൾ മരിച്ച സംഭവം ആത്മഹത്യയെന്ന്...

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി : സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന്...

തിലക് വർമയുടെ ഒറ്റയാള്‍ പോരാട്ടം; ചെന്നെയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം

ചെന്നൈ: ചെന്നൈ ട്വൻ്റി20 യിൽ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം...