ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം. ഏഴില്‍ ആറ് സര്‍വ്വെകളും വിജയം പ്രവചിച്ചത് ബിജെപിക്കാണ്. മാട്രിക്‌സ് സര്‍വ്വെ മാത്രമാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അല്‍പമെങ്കിലും സാദ്ധ്യത പ്രവചിച്ചത്. 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 37 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.
ഡൽഹിയിൽ ആം ആദ്മി യുഗം അവസാനിക്കുകയാണെന്ന മട്ടിലാണ്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപിയുടെ പകുതി സീറ്റ് പോലും ആം ആദ്മിയ്ക്ക് ലഭിക്കുകയില്ലെന്നാണ് മിക്ക പ്രവചനങ്ങളും പറയുന്നത്. പീപ്പിള്‍സ് പള്‍സ് സര്‍വ്വെ ബിജെപിക്ക് 51 മുതല്‍ 60 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എഎപിയ്ക്ക് 10 മുതല്‍ 19 സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്. മാര്‍ക് എഎപിക്ക് 21 മുതല്‍ 31 സീറ്റുകളും ബിജെപിക്ക് 39 മുതല്‍ 49 വരെ സീറ്റുകളും പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വെ ബിജെപിക്ക് 40 മുതല്‍ 44 സീറ്റുകളും എഎപിക്ക് 25 മുതല്‍ 29 സീറ്റുകള്‍ വരെയും ലഭിക്കുമെന്നാണ് പറയുന്നത്. ചാണക്യ ബിജെപിക്ക് 39 മുതല്‍ 44 സീറ്റുകള്‍ പ്രവചിക്കുമ്പോൾ എഎപിക്ക് ലഭിക്കുമെന്ന് പറയുന്നത് 25 മുതല്‍ 28 സീറ്റുകള്‍ വരെ മാത്രമാണ്. ജെവിസി എഎപിക്ക് 22 മുതല്‍ 31 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപിക്ക് 39 മുതല്‍ 45 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. ട്വന്റിഫോര്‍ പോള്‍ ഓഫ് പോള്‍സ് എഎപിക്ക് 26 സീറ്റുകളും ബിജെപിക്ക് 43 സീറ്റുകൾ പ്രവചിക്കുമ്പോൾ എംഎസ്പി 26 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പറയുന്നത്.
കോണ്‍ഗ്രസിന് നിര്‍ണ്ണായകമായ ഒരു ചലനവും ഈ തെരഞ്ഞെടുപ്പിലും കാഴ്ച വെക്കാനാവില്ലെന്നാണ് എല്ലാ സര്‍വ്വെ ഫലങ്ങള്ളും സൂചിപ്പിക്കുന്ന്ത്. സംപൂജ്യരാകാതെ രക്ഷപ്പെട്ടാൽ അതിശയമെന്നതാണ് സർവ്വെ റിപ്പോർട്ട്