മഹിളാ സമ്മാൻ യോജനയുമായി ഡൽഹി സർക്കാർ ; സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസം 1,000 രൂപ, വീണ്ടും അധികാരം നേടിയാൽ 2,100

Date:

ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായമായി വിതരണം ചെയ്യുന്ന മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയ്ക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. ഇന്നുമുതൽ 1,000 രൂപ വിതരണം ചെയ്യുമെന്നും അധികാരം നിലനിർത്തിയാൽ 2,100 രൂപയായി ഉയർത്തുമെന്നും എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ താൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി അതിഷിയുടെ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സ്ത്രീകൾക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പ്രയോജനം നേടാം. ഈ പദ്ധതി നേരത്തെ പ്രഖ്യാപിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവർ തന്നെ ജയിലിലടച്ചു. സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസം നൽകുന്ന 1,000 രൂപ 2,100 രൂപയായി ഉയർത്തുമെന്നും കെജ്രിവാൾ പറഞ്ഞു.

2024-25ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജനയ്ക്കാണ് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതിക്കായി 2,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 18നും 60നും ഇടയിലാണ് പ്രായമുള്ള സ്ത്രീകൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻ സ്വീകരിക്കുന്നവർ, ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർ എന്നിവർ മഹിളാ സമ്മാൻ യോജനയ്ക്ക് അനർഹരാണ്. സ്വന്തമായി വ്യവസായം നടത്തുന്ന സ്ത്രീകൾക്കും ഡൽഹി സ്വദേശികളല്ലാത്ത സ്ത്രീകൾക്കും പദ്ധതിയിലേക്ക് യോഗ്യതയില്ല. ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം, രാജ്യതലസ്ഥാനത്ത് 67,30,371 വനിതാ വോട്ടർമാരുണ്ട്

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....