കേരളത്തിലെ കാപ്പാട്, ചാൽ ബീച്ചുകൾക്ക് ഡെൻമാർക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

Date:

കോഴിക്കോട് : കേരളത്തിലെ  കോഴിക്കോട് കാപ്പാട് ബീച്ചിന് ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എജ്യുക്കേഷൻ്റെ (FEE) ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. പാരിസ്ഥിതിക-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചതിനുള്ള  അംഗീകാരമാണിത്. നീല പതാക പദവി ഈ ബീച്ചുകളുടെ ആഗോള ആകർഷണം വർദ്ധിപ്പിക്കാനുതകും. ഒപ്പം, സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കേരളത്തിൻ്റെ പ്രശസ്തി കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിക്കും. കണ്ണൂരിലെ ചാൽ ബീച്ചിനും പദവി നൽകിയിട്ടുണ്ട്.

വിനോദസഞ്ചാരികൾക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും മനോഹരമായ ഭൂപ്രകൃതി സംരക്ഷിക്കുന്നതിൽ കേരളം ആഗോള മാനദണ്ഡം സ്ഥാപിക്കാൻ തുടരുകയാണ്. ഇതൊരു നാഴികക്കല്ല് ആണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി ബോധമുള്ള യാത്രക്കാരെ ആകർഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.

സംസ്ഥാന സന്ദർശകർക്ക് ആഗോള നിലവാരത്തിന് തുല്യമായ ശുചിത്വവും സുരക്ഷിതവുമായ ചുറ്റുപാട് ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെയും പ്രകൃതിരമണീയമായ കാപ്പാട്, ചാൽ ബീച്ചുകൾ ഇനി ഉത്തരവാദിത്ത ടൂറിസത്തിൻ്റെ മാതൃകയായി ഉയരും. സുസ്ഥിരവും സുരക്ഷാ സമ്പ്രദായങ്ങളും ഉൾപ്പെടുന്ന 33 മാനദണ്ഡങ്ങൾ പാലിക്കുന്ന ബീച്ചുകൾ, മറീനകൾ, ബോട്ടിംഗ് ഓപ്പറേറ്റർമാർ എന്നിവർക്കാണ് എഫ് ഈ ഈ അവാർഡ് നൽകുന്നത്.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...