ദേവജിത് സൈകിയ പുതിയ ബിസിസിഐ സെക്രട്ടറി

Date:

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിസിഐ) പുതിയ സെക്രട്ടറിയായി മുൻ അസം ക്രിക്കറ്റ് താരം ദേവജിത് സൈകിയ നിയമിതനായി. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ICC) ചെയർമാനായി ജയ് ഷാ ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ ബിസിസിഐക്ക് തിരഞ്ഞെടുക്കേണ്ടി വന്നത്. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും യോഗത്തിൽ പങ്കെടുത്തു.

അസമിൽ നിന്നുള്ള ദേവജിത് സൈകിയ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന നിലയിൽ 1990 നും 1991 നും ഇടയിൽ വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശേഷം സൈകിയ നിയമരംഗത്തേക്ക് മാറി. 28-ാം വയസ്സിൽ ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. നിയമജീവിതത്തിന് മുമ്പ്, നോർത്തേൺ ഫ്രോണ്ടിയർ റെയിൽവേയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലും (ആർബിഐ) സ്പോർട്സ് ക്വാട്ടയിലൂടെ ജോലിയും നേടിയിരുന്നു. 2016ൽ അസം മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസർമയുടെ അദ്ധ്യക്ഷതയിൽ അസം ക്രിക്കറ്റ് അസോസിയേഷൻ്റെ (എസിഎ) ആറ് വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായതോടെയാണ് സൈകിയയുടെ ക്രിക്കറ്റ് ഭരണത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. പിന്നീട് 2019-ൽ എസിഎ സെക്രട്ടറിയായി, 2022-ൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...