പുണ്യതീർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ഭക്തർ കുടിച്ചത് എ.സിയിൽ നിന്ന് പുറംതള്ളുന്ന വെള്ളം. ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്നാണ് വാർത്ത. ക്ഷേത്രത്തിൻ്റെ പുറംചുമരിൽ നിർമ്മിച്ചിട്ടുള്ള ആനത്തല പോലെയുള്ള രൂപത്തിൽ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണെന്നാണ് ഭക്തർ വിശ്വസിച്ചിരുന്നത്.
നിരവധി ആളുകളാണ് ക്ഷേത്രത്തിൽ നിന്ന് ഈ വെള്ളം കുടിക്കുകയും ശിരസ്സിലും ശരീരത്തിലുമെല്ലാം തളിച്ചതും.. ദിനംപ്രതി പതിനായിരത്തിൽപ്പരം ആളുകൾ എത്തുന്ന സ്ഥലത്തെ ഈ കാഴ്ചകൾ എൻ.ഡി.ടി.വി, ടൈംസ് ഓഫ് ഇന്ത്യ, എ.ബി.പി ലൈവ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾ പുറത്തുവന്നതിന് പിറകെ, ആളുകൾ ക്യൂവിൽ നിന്ന് വെള്ളം ശേഖരിക്കുകയും കുടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയും വിമർശന വിധേയമാകുകയും ചെയ്യുന്നുണ്ട്.
എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ നിന്നും പുറംതള്ളപ്പെടുന്ന വെള്ളത്തിൽ ഫംഗസ് ഉൾപ്പെടെ നിരവധി അണുബാധകൾ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
https://twitter.com/BroominsKaBaap/status/1852949169520124098?t=bACeZL1AIxQgCX7b79qbEg&s=19