‘അമ്മ’ യിൽ അഭിപ്രായ ഭിന്നത : ജഗദീഷിനെ പിന്തുണച്ച് എക്സിക്യൂട്ടീവ് അംഗവും; ‘വേട്ടക്കാർക്കെതിരെ നടപടിയെടുക്കണം’ – അൻസിബ ഹസൻ

Date:

​കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ജഗദീഷിന് പിന്നാലെ ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ പിന്തുണയുമായി നടിയും ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ പേരിൽ ‘അമ്മ’യിൽ ഉടലെടുക്കുന്ന ഭിന്നത മറനീക്കി പുറത്തുവരുകയാണ്. അമ്മ വൈസ് പ്രസിഡന്റ് കൂടിയായ നടൻ ജഗദീഷിനെ പിന്തുണച്ച് കൂടുതൽ പേർ അടുത്ത ദിവസങ്ങളിൽ മുന്നോട്ട് വന്നേക്കും.

സിനിമയിൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടിയും ബംഗാളി നടിയുടെ ആരോപണത്തിൽ ഒപ്പം നിൽക്കുന്നുവെന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് അൻസിബ ആവശ്യപ്പെട്ടിരിക്കുന്നത്.

കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും നടപടിയെടുക്കണം. ഇരയുടെ കൂടെയുണ്ടാകും. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ച ആൾക്ക് നല്ല മറുപടിതന്നെ കൊടുത്തിട്ടുണ്ട്. ആ മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.

ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും സിനിമയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നും വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്നും ജഗദീഷ് പ്രതികരിച്ചിരുന്നു

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...