ഉഗാണ്ടയിൽ ഭീതിപരത്തി ‘ഡിൻക ഡിൻക’, 300-ാ ഓളം പേർ വൈറസിൻ്റെ പിടിയിൽ ; കർശന നിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ

Date:

ഉഗാണ്ട ‘ഡിൻക ഡിൻക ‘വൈറസിൻ്റെ ഭീതിയിൽ.ബുണ്ടിബുഗ്യോ ജില്ലയിൽ 300-ഓളം പേരിൽ ഈ  പുതിയ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതലും സ്ത്രീകളിലും പെൺകുട്ടികളിലുമാണ് വൈറസ് കണ്ടെത്തിയത്. 

‘നൃത്തം പോലെ കുലുങ്ങുക’ എന്നർത്ഥം വരുന്ന ‘ഡിൻക ഡിൻക’ എന്ന് പ്രാദേശികമായി വിളിക്കുന്ന വൈറസ് ബാധ പേടിപ്പെടുത്തുന്നതാണ്. 
പനിയും ശരീരത്തിൻ്റെ അനിയന്ത്രിതമായ വിറയലും ചലനശേഷിയെ സാരമായി ബാധിക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഡിൻക ഡിൻക വൈറസ് ബാധിച്ചവരിൽ പനിക്കൊപ്പം ശരീരം വിറയ്ക്കുന്നതും കടുത്ത തളർച്ചയും ഉൾപ്പെടുന്ന നിരവധി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല കേസുകളിൽ ആളുകൾക്ക് പക്ഷാഘാതവും അനുഭവപ്പെടുന്നു.

മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, രോഗം അതിവേഗം പടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. നേരത്തെയുള്ള വൈദ്യസഹായം തേടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...