ഭർത്താവിൻ്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കരുത് ; കേന്ദ്രം സുപ്രീം കോടതിയിൽ

Date:

ന്യൂ‍ഡൽഹി : ഭർത്താവ് ഭാര്യയെ ബലമായ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തെ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇതു സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

നേരത്തേയുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരവും, ഭാര്യയ്ക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ (18 വയസ്സിനു മുകളിൽ) വിവാഹജീവിതത്തിലെ ബലംപ്രയോഗിച്ചുള്ള ലൈംഗികബന്ധം, പീഡനത്തിൻ്റെ പരിധിയിൽ വരില്ല. ഈ വ്യവസ്ഥ ഒഴിവാക്കുന്നതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് കേന്ദ്രസർക്കാർ കോടതി മുൻപാകെ മുന്നോട്ടു വെയ്ക്കുന്നത്

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...