‘അദ്ധ്യാപക ജോലിക്ക് ശമ്പളം വാങ്ങുന്നുണ്ടോ, എങ്കിൽ കന്യാസ്ത്രീകളായാലും വൈദികരായാലും നികുതി അടയ്ക്കണം ; നിയമത്തിന് മുൻപിൽ എല്ലാവരും ഒരു പോലെ’ – സുപ്രീം കോടതി

Date:

ന്യൂഡൽഹി : അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും കോടതി ഓർമ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ദിവസം അദ്ദേഹം അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അദ്ധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കേരളത്തിൽ നിന്നടക്കമെത്തിയ 93 ഹർജികളും തള്ളിയ സുപ്രിംകോടതി, നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് ചൂണ്ടികാട്ടി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പരിശോധിച്ച പരമോന്നത കോടതി ഇത് ശരിവെച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്.

അദ്ധ്യാപക ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും ലഭിക്കുന്ന ശമ്പളം രൂപതകൾക്കോ കോൺവെന്റുകൾക്കോ നൽകുകയാണ് ചെയ്യുന്നതെന്നായിരുന്നു ഹർജിയിലെ വാദം. ശമ്പളമായി ലഭിക്കുന്ന പണം വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും അതിനാൽ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഒരു ഇളവും നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ വൈദികരും കന്യാസ്ത്രീകളും സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദായനികുതി ഇളവ് അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ആദായനികുതിവകുപ്പ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി തള്ളിയതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. കന്യാസ്ത്രീകളും വൈദികരും സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വിശദമായ വാദങ്ങൾക്കൊടുവിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ടാണ് ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും ആദായ നികുതി നൽകണമെന്ന് ഉത്തരവിട്ടത്.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...