പാരിസ്: രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു ഫലപ്രഖ്യാപനത്തിന് പാരിസ് ഒളിംപിക്സ് ആദ്യ ഫുട്ബോൾ മത്സരം വേദിയായി. അർജന്റീനയും മൊറോക്കോയും തമ്മിലുള്ള മത്സരമാണ് ഇത്തരത്തിൽ ചരിത്രത്തിൽ ഇടം നേടിയത്.
മൊറോക്കോയുമായുള്ള ആവേശകരമായ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീന ഇൻജുറി ടൈമിന്റെ 16–ാം മിനിറ്റിൽ നേടിയ രണ്ടാം ഗോളിൽ സമനില നേടുകയായിരുന്നു. ക്രിസ്റ്റ്യന്‍ മെഡീനയിലൂടെയായിരുന്നു ലോകചാമ്പ്യന്‍മാരുടെ സമനില ഗോൾ.
അപ്പോള്‍ തന്നെ ഇത് ഓഫ് സൈഡ് ആണെന്ന വാദം ഉയര്‍ന്നതാണ്. ഇതോടെ മൊറോക്കോുടെ ആരാധകരും കാണികളും ഗ്രൗണ്ടിലേക്കിറങ്ങി മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. ഇരു ടീമുകളും ഡ്രസിങ് റൂമിലേക്ക് നീങ്ങിയതോടെ മത്സരം സമനിലയില്‍ കലാശിച്ചെന്നെ് എല്ലാവരും കരുതി.
15 മിനിറ്റിന്റെ സാമാന്യം നീണ്ട ഇൻജറി ടൈം റഫറി അനുവദിച്ചതിൽ തന്നെ അസ്വസ്ഥരായിരുന്ന മൊറോക്കോ ആരാധകർ അർജന്റീനയുടെ ഗോൾ ഓഫ് സൈഡാണെന്ന് പറഞ്ഞ് വെള്ളക്കുപ്പികൾ അർജന്റീന താരങ്ങള്‍ക്കു നേരെ വലിച്ചെറിഞ്ഞു. ഒരു വിഭാഗം അർജന്റീനയുടെ സൈഡ് ബെഞ്ചിനു സമീപം തീയുമിട്ടു.

എന്നാല്‍ പിന്നീടാണ് ഫുട്‌ബോള്‍ ലോകത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾക്ക് ഒളിംബിക്സ് വേദി സാക്ഷിയായത്. അവസാന നിമിഷത്തെ നാടകീയ ഗോളിൽ അർജന്റീന സമനില നേടിയെന്ന് സമാധാനിച്ച് ആരാധകർ കളം വിട്ടതിനു പിന്നാലെയാണ് വിശദമായ വാർ പരിശോധനയും ഗോൾ പിൻവലിച്ച നീക്കവും നടക്കുന്നത്. മത്സരം യഥാര്‍ത്ഥത്തില്‍ അവസിച്ചിരുന്നില്ലെന്നും കാണികള്‍ ഗ്രൗണ്ട് കയ്യേറിയത് മൂലം നിര്‍ത്തിവെച്ചതായിരുന്നു എന്നുമായി അടുത്ത ഭാക്ഷ്യം. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ നിന്ന് കാണികളെ ഒഴിപ്പിച്ചിരുന്നു. ഗോൾ നിഷേധിച്ചതോടെ, കളി തടസ്സപ്പെട്ടതു മുതൽ ബാക്കിയുണ്ടായിരുന്ന മൂന്നു മിനിറ്റ് കളി വീണ്ടും നടത്താൻ അധികൃതർ തീരുമാനിച്ച് താരങ്ങളെ തിരിച്ചിറക്കി. കാണികളുടെ ഇടപെടലിനെ തുടർന്ന് തടസ്സപ്പെട്ട മത്സരത്തിന്റെ ബാക്കി ഭാഗം, കാണികളില്ലാത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. ആളും ബഹളവുമില്ലാതെ മൂന്ന് മിനിറ്റ് 15 സെക്കൻഡ് നേരം നീണ്ട മത്സരത്തിൽ അർജന്റീനയ്ക്ക് ഗോൾ നേടാനായില്ല. ഉടൻ പ്രഖ്യാപനവുമായി 2–1ന് അർജൻ്റീന തോറ്റു!
മത്സരത്തിന് ശേഷം സീനിയര്‍ ടീമിന്റെ നായകനായ ഇതിഹാസ താരം ലയണല്‍ മെസ്സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രതികരണവുമായി എത്തിയിരുന്നു. അസാധാരണമായത് എന്നർത്ഥം വരുന്ന സ്പാനിഷ് വാക്കായ ‘ഇന്‍സോളിറ്റൊ’ (Insolito) എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
