‘മോശം കാലാവസ്ഥയിൽ പരമ്പരാഗത കാനന പാത വഴി തീർത്ഥാടനം  അരുത് ‘ – ശബരിമല തീർത്ഥാടകരോട് ഹൈക്കോടതി

Date:

കൊച്ചി : മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി വിലക്കി ഹൈക്കോടതി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനം പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.  ഇക്കാര്യം ഉറപ്പു വരുത്താനും ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കാനും കലക്ടർമാർക്ക് നിർദ്ദേശവും നൽകി കോടതി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർക്ക് കോടതിയുടെ നിർദ്ദേശം.

നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്തരെ അറിയിക്കണം. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു. ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പൊലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപട്ടതെന്ന് കോടതി ആരാഞ്ഞു. നിലവിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതനുസരിച്ച് ശബരിമല തീർത്ഥാടകർക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി പമ്പയിൽ ഇറങ്ങരുതെന്ന പ്രത്യേക നിർദ്ദേശവുമുണ്ട്.

Share post:

Popular

More like this
Related

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....