ന്യൂഡൽഹി: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. |
രണ്ടുവർഷത്തേക്കാണ് നിയമനം. നാഗർകോവിൽ സ്വദേശിയാണ്. ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന 14-ന് ചുമതലയേൽക്കും. ജി.എസ്.എൽ.വി. മാർക്ക്് മൂന്നിന്റെ സി25 ക്രയോജനിക് പ്രെജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ്.