ഷിരൂരിൽ ഡ്രഡ്ജ‌ർ എത്തി; അർജുനായി മൂന്നാം ഘട്ട തെരച്ചില്‍ ഇന്ന് തുടങ്ങും

Date:

ബംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്ന് പുനരാരംഭി ക്കും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. ഇത് അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു.
ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിൻ്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുൻ്റെ കുടുംബവും പ്രതികരിച്ചു.

66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്. ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. കൊങ്കൺ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്ന് അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നങ്കൂരമിട്ടു. അർജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സിപി 4 ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കലക്ടറും സ്ഥലത്തെത്തിയത്. തുടർന്ന് ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജ നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്താൻ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താൻ ആയില്ല.ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങ് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. നാളെ രാവിലെ 8:00 മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. .

Share post:

Popular

More like this
Related

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...