കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) യെ ആണ് മകൻ ആഷിക്ക് (24) കൊലപ്പെടുത്തിയത്. ആഷിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
അടുത്തുള്ള വീട്ടിൽനിന്നും കൊടുവാൾ വാങ്ങിയാണ് ഇയാൾ ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ആഷിക് ലഹരിക്കടിമയാണെന്നാണ് പറയപ്പെടുന്നു. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ ആഷിക്കിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.