ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ; കന്നി കിരീടം മോഹന്‍ബഗാനെ വീഴ്ത്തി ഷൂട്ടൗട്ടില്‍

Date:

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3

ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകൻ. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ജാസണ്‍ കമ്മിങ്‌സ് (11ാം മിനിറ്റില്‍ പെനാല്‍റ്റി), മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (45+) എന്നിവരാണ് ബഗാനായി വലകുലുക്കിയത്. രണ്ടാം പകുതിയില്‍ വന്‍തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റ് നടത്തിയത്. അലെദ്ദീന്‍ അജറായി (55ാം മിനിറ്റില്‍), പകരക്കാരന്‍ ഗ്വില്ലര്‍മോ ഫെര്‍ണാണ്ടസും (58ാം മിനിറ്റില്‍) എന്നിവരുടെയാണ് ടീം ഗോള്‍ കണ്ടെത്തിയത്

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...