പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം

Date:

[ Photo Courtesy : Hyderabad City Police/x]

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരക്കിൽപ്പെട്ട് മരിച്ച രേവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. തിരക്കിൽ കുട്ടിയുടെ അമ്മ രേവതി (35) മരിച്ച സംഭവത്തിൽ നടൻ അല്ലു ആർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നഗരത്തിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4ന് അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണ് ദുരന്തമുണ്ടായത്. തിയറ്ററിന് പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിൽ തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. തിയറ്റർ ഉടമകളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഭാരുണമായ മരണത്തിൽ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിരുന്നു അല്ലു അർജുൻ. കേസിൽ എഫ്ഐആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതി സമീപിച്ചിരുന്നെങ്കിലും കോടതി തീരുമാനം വരുന്നതിനു മുൻപെ പൊലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്റ്റു ചെയ്തു. ഡിസംബർ 13ന് മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. മരണത്തിന് ഉത്തരവാദി അല്ലു അല്ലെന്നും കേസ് പിൻവലിക്കാൻ തയ്യാറാണെന്നും മരിച്ച യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...