ദിവ്യയെ ഇപ്പോൾ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ; ആര് പിന്തുണച്ചാലും അംഗീകരിക്കില്ലെന്ന് പത്തനംതിട്ട സിപിഎം

Date:

കൊച്ചി : എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ പി.പി.ദിവ്യയെ ഇപ്പോള്‍ അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടുമായി ഡി.വൈ.എഫ്.ഐ. നവീന്‍ ബാബു അഴിമതി നടത്തിയിട്ടുണ്ടോ എന്ന് ഡി.വൈ.എഫ്.ഐക്ക് അറിയില്ല. അതേസമയം മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ അയച്ചെന്ന് പറയപ്പെടുന്ന പരാതി വ്യാജമെങ്കില്‍ പൊലീസ് കേസെടുക്കട്ടെയെന്നും സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ് അഭിപ്രായപ്പെട്ടു.

അതേസമയം ഡിവൈഎഫ്ഐയെ അപ്പാടെ തള്ളി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയാഭാനു. ഏതുസംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പൂര്‍ണമായും കൈവിടാന്‍ പാര്‍ട്ടി തയാറല്ലെന്നാണ് സൂചന. തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്താലും നടപടി ഉടനുണ്ടായേക്കില്ല.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...