ഇഡി പരിധികൾ ലംഘിക്കുന്നു’; ടാസ്മാക്കിന് എതിരെയുള്ള  നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

Date:

ന്യൂഡൽഹി : തമിഴ്‌നാട് സംസ്ഥാന മദ്യ കമ്പനിയായ ടാസ്മാക്കിനെതിരെ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണവും റെയ്ഡുകളും സ്റ്റേ ചെയ്ത് സുപ്രീം കോടതി. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ പരാമർശങ്ങൾ നടത്തിയ ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ഇഡിയുടെ നടപടികൾ അനുപാതരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വ്യക്തമാക്കി. ഒരു സംസ്ഥാന കോർപ്പറേഷനെ ലക്ഷ്യം വെച്ചുകൊണ്ട് ഇ.ഡി “എല്ലാ പരിധികളും ലംഘിക്കുകയാണെ”ന്നും “ഫെഡറൽ ഘടനയെ ലംഘിക്കുകയാണെ”ന്നും ചൂണ്ടിക്കാട്ടി ശക്തമായ പരാമർശങ്ങളാണ് ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയത്.

ഇഡി അന്വേഷണം തുടരാൻ അനുവദിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ  തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.  തമിഴ്‌നാട്ടിൽ മദ്യ വിതരണ ഓർഡറുകൾ ലഭിക്കാൻ ഡിസ്റ്റിലറികൾ കണക്കിൽപ്പെടാത്ത പണം നൽകിയെന്നും 1,000 കോടി രൂപയുടെ മദ്യ അഴിമതി നടന്നതായുമാണ് ഇഡിയുടെ ആരോപണം.

അതേ സമയം തന്നെ, 2014 മുതൽ 2021 വരെ വ്യക്തിഗത ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് വഴി 41 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ടാസ്മാക്കിലേക്ക് അന്വേഷണവും റെയ്ഡുമായി ഇഡി കടന്നുവരുന്നത്.  ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. “ഇത് കേന്ദ്ര ഏജൻസിയുടെ അധികാരങ്ങളുടെ അതിരുകടന്നതും ഭരണഘടനാ ലംഘനവുമാണെന്ന് ” തമിഴ്നാട് ആരോപിക്കുന്നു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഇഡിയെ ഉപയോഗപ്പെടുത്തുകയാണെന്നും  റെയ്ഡുകൾ നിയമവിരുദ്ധമാണെന്നുമാണ് തമിഴ്നാട് വാദം.

ടാസ്മാക്കിലെ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉപദ്രവിക്കുകയും തടങ്കലിൽ വെയ്ക്കുകയും ചെയ്തുവെന്നും അവരുടെ ഫോണുകളും സ്വകാര്യ വസ്തുക്കളും പിടിച്ചെടുത്തുവെന്നും ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശ ലംഘനമാണെന്നും തമിഴ്നാട് സർക്കാർ ബോധിപ്പിച്ചു.

Share post:

Popular

More like this
Related

പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശത്തിൻ്റെ ഭാഗം, നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പ്രധാന ഭാഗമാണെന്നുംഒരു സ്ഥാപനത്തിനും ഒരു...

‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പാക് ലഫ്റ്റ്‌നന്റ് ജനറലിൻ്റെ ഭീഷണി

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പ്രസ്താവനയുമായി പാക്കിസ്ഥാന്‍ സൈനിക വക്താവ്. വെള്ളം നല്‍കിയില്ലെങ്കില്‍...

വേലി തന്നെ വിളവ് തിന്നു ; കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചെത്തുന്നുണ്ടോ എന്ന്  പരിശോധിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ചെത്തി, നടപടിയും നേരിട്ടു

ആറ്റിങ്ങൽ : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ...

വേടനെതിരെ പരാതിയുമായി പാലക്കാട് നഗരസഭാ കൗണ്‍സിലർ ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി പാലക്കാട് നഗരസഭാ...