ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇ ഡി റെയ്‌ഡ് ; രാജ്യത്തെ 19 നഗരങ്ങളിലെ ഓഫീസുകളിൽ ഒരുമിച്ച് പരിശോധന

Date:

ന്യൂഡൽഹി : ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ്. ദില്ലി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലായിരുന്നു പരിശോധന. ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജൻസി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പരിശോധനക്ക് ശേഷമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനെ എതിർത്താണ് റീടെയ്ൽ വ്യാപാരികൾ കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയത്.

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...