ചെന്നൈ : പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന.
ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘവും റെയ്ഡിൽ പങ്കാളികളാണെന്നാണ് വിവരം. റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല.