‘ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണം’ – തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Date:

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണം. മറ്റിടങ്ങളില്‍ ദേവ വാഹനങ്ങള്‍ ആനയ്ക്ക് പകരമായി ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും തന്ത്രിമാരുടെയും സംയുക്ത യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം

ക്ഷേത്ര എഴുന്നള്ളിപ്പിനിടെ അപകടങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നത്. ഏകപക്ഷീയമായി എഴുന്നള്ളിപ്പുകള്‍ നിര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ തന്ത്രി സമാജം ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. 15 വര്‍ഷം മുമ്പ് തുടങ്ങിയ ആന എഴുന്നള്ളിപ്പ് ചടങ്ങുകള്‍ ആചാരപരമല്ലെങ്കില്‍ നിര്‍ത്തലാക്കണം. പുതുതായി എഴുന്നള്ളിപ്പ് തുടങ്ങുന്നവര്‍ക്ക് കര്‍ശന വ്യവസ്ഥയോടെ ഉചിതമായ ഇടത്ത് മാത്രം അനുവദിക്കുക. ഒരു ആന വേണ്ട സ്ഥലത്ത് ഒന്‍പത് ആനയെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണമെന്നും തന്ത്രിസമാജം പറഞ്ഞു.

തന്ത്രിമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ക്ഷേത്രങ്ങളില്‍ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശം ബോര്‍ഡ് മുന്നോട്ടുവച്ചത്. എഴുന്നള്ളിപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും, മറ്റ് ഇടങ്ങളില്‍ ദേവവാഹനങ്ങള്‍ ആനയ്ക്ക് പകരമായി ഉപയോഗിക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡിൻ്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ മറ്റ് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് കൈമാറും. സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...