ശബരിമലയിലെ പൂജാ വഴിപാട് വിഷയത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തുണച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു സുഹൃത്തും എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും ഉണ്ടായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരരായ, നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ പോലും കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നു.’ ജാവേദ് അക്തര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു