ലൈംഗികാരോപണ പരാതി: സംവിധായകൻ വി കെ പ്രകാശിനെതിരെ തെളിവുകൾ അന്വേഷണ സംഘത്തിന്

Date:

കൊല്ലം: ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2022 ഏപ്രിൽ 4-ന് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തിയ യുവതിക്ക് വി കെ പ്രകാശാണ് മുറിയെടുത്ത് കൊടുത്തത്. തുടർന്ന് വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത് രം​ഗത്തെത്തിയത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് നൽകിയ ലൈംഗികാരോപണ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തെളിവ് ശേഖരണം .

.

Share post:

Popular

More like this
Related

ക്ഷേമപെൻഷൻ  വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും; 62 ലക്ഷത്തോളം പേർക്ക് 3200 രൂപ ലഭ്യമാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ  ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ...

കൊൽക്കത്തയിലെ യുവഡോക്ടറുടെ ​ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ...

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...