വാളയാര്‍ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജന്‍റെ പരാമർശം ഗുരുതരം, വാർത്ത പ്രക്ഷേപണം ചെയ്ത ചാനലിനെതിരെ കേസെടുക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

Date:

ന്യൂഡൽഹി : വാളയാര്‍ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജന്‍റെ പരാമർശം ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് വാക്കാൽ നിരീക്ഷിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്ന. എം ജെ സോജന്‍ അറിഞ്ഞുകൊണ്ട് നടത്തിയ പരാമര്‍ശമെങ്കില്‍ ഗുരുതര കുറ്റമാണ്. അപകീർത്തികരമായ പരാമർശം പ്രക്ഷേപണം ചെയ്ത വാർത്താ ചാനലും ചെയ്തത് തെറ്റാണ്. എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാർത്ത ഇപ്പോഴും ഇന്റർനെറ്റിൽ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു.

കേസിൽ സംസ്ഥാന സർക്കാരിന്റെ മറുപടി തേടിയ കോടതി എം ജെ സോജനും സർക്കാരിനും നോട്ടീസ് അയച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികൾക്കെതിരായ പരാമർശത്തിൽ സോജനെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയാണ് സുപ്രീംകോടതിയിൽ എത്തിയത്. ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും, പെൺകുട്ടികളുടെ അമ്മയ്ക്കായി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ എം എഫ് ഫിലിപ്പ്, പൂർണ്ണിമ കൃഷ്ണ എന്നിവർ ഹാജരായി.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...