മഹാരാഷ്ട്ര മുൻ മന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ടു; രണ്ടു പേർ അറസ്റ്റിൽ

Date:

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ടു. എൻസിപി അജിത് പവാർ വിഭാഗം നേതാവു കൂടിയായ ബാബാ സിദ്ദിഖി(66)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിലാണ് സംഭവം. മൂന്നു പേർ സംഘത്തിലുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

‘സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മൂന്നാമൻ ഒളിവിലാണ്. സംഭവത്തിന് പിന്നാലെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.” -മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...