എക്സാലോജിക് – സിഎംആർഎൽ ഇടപാട് : സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒ ക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Date:

ന്യൂഡൽഹി: എക്സാലോജിക് – സി.എം.ആർ.എൽ. ഇടപാട് സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒ.(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)ക്ക് പത്ത് ദിവസത്തെ സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി.

അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എൽ.(കൊച്ചിൻ മിനറൽ ആന്റ് റൂടെയ്ൽ ലിമിറ്റഡ്) ൻ്റെ ആവശ്യത്തിൽ ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഡിസംബർ നാലിലേക്ക് മാറ്റി. ഹർജിയിൽ തീരുമാനം ഉടൻ ഉണ്ടാകണമെന്നും കേസിൽ തീർപ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ. ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

അന്വേഷണവുമായി മുന്നോട്ട് പോകാൻ എസ്.എഫ്.ഐ.ഒക്ക് ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.എം.ആർ.എൽ. ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും വീണ വിജയൻ ഉൾപ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് സി.എം.ആർ.എൽ. കോടതിയിൽ ആവശ്യപ്പെട്ടത്.

മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ 10 ദിവസത്തെ സമയം കൂടി വേണമെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ ചേതൻ ശർമ്മ കോടതിയിൽ ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനെ എതിർക്കുന്നില്ലെങ്കിലും, കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുന്നതിൽ നിന്ന് എസ്.എഫ്.ഐ.ഒയെ വിലക്കിയിട്ടുണ്ടെന്ന് സി.എം.ആർ.എൽ. ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പത്ത് ദിവസത്തെ സമയം കോടതി എസ്.എഫ്.ഐ.ഒക്ക് അനുവദിച്ചത്. ഇരുഭാഗത്തോടും വാദം എഴുതി നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു.

നേരത്തെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് സി.എം.ആർ.എൽന്റെ ഹർജി പരിഗണിച്ചിരുന്നതെങ്കിൽ ഇന്ന് ഹർജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗിന്റെ ബെഞ്ചിന് മുമ്പാകെയാണ്. കേരള ഹൈക്കോടതിയിൽ ഉൾപ്പടെ ഈ ഇടപാടുമായി ബന്ധപ്പെട്ട് നാല് ഹർജികൾ ഉണ്ടായിരുന്നുവെന്നും അതിൽ മൂന്നെണ്ണത്തിൽ തീർപ്പായെന്നും പരാതിക്കാരനായ ഷോൺ ജോർജിന്റെ അഭിഭാഷകൻ ഷിനു ജെ. പിള്ള കോടതിയിൽ ചൂണ്ടിക്കാട്ടി.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...