എക്സിറ്റ് പോൾ : ജാർഖണ്ഡിൽ എൻഡിഎ മുന്നണിക്കും മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിനും മുൻതൂക്കം

Date:

(Photo Courtesy : ANI)

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങി. ജാർഖണ്ഡിൽ  ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിക്കുന്നു ഭാരത് പ്ലസ് എക്സിറ്റ് പോൾ.  മഹാരാഷ്ട്രയിൽ മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. മഹായുതി സഖ്യത്തിന് 122 മുതൽ 186 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും  മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റ് നേടുമെന്നുമാണ് പോൾ ഡയറി ഫലം പറയുന്നത്.

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ പ്രവചനം  മഹാരാഷ്രയിൽ എൻ ഡി എ 175 -195 വരെ സീറ്റ് നേടുമെന്നാണ് പീപ്പിൾസ് പൾസ് പ്രവചനം. ഇന്ത്യ സഖ്യം 85-112 സീറ്റ് നേടും. മറ്റുള്ളവർ 8-10 സീറ്റുകളിൽ വിജയിക്കും. മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യത പ്രവചിച്ചാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം പുറത്തു വന്നത്. മഹായുതി സഖ്യം 128-142 സീറ്റും മഹാ അഗാഡി സഖ്യം 125-140 സീറ്റ് വരെയും നേടുമെന്ന് പറയുന്നു ലോക്ഷാഹി.

ജാർഖണ്ഡിൽ ‘ഭാരത് പ്ലസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് എക്സിറ്റ് പോൾ ഫലം പ്രകാരം ബിജെപി 43 ഉം ജെഎംഎം 21 ഉം സീറ്റ് നേടും. സംസ്ഥാനം ഇപ്പോൾ ഭരിക്കുന്നത് ജെഎംഎം-കോൺഗ്രസ് സഖ്യമാണ്. കോൺഗ്രസിന് സംസ്ഥാനത്ത് ഒൻപത് സീറ്റാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എജെഎസ്‌യു നാല് സീറ്റ് നേടുമെന്നും ഈ എക്സിറ്റ് പോൾ ഫലം പറയുന്നു. ടൈംസ് നൗ എക്സിറ്റ് പോളും സമാന ഫലം പ്രവചിക്കുന്നു. എൻഡിഎക്ക് 40 മുതൽ 44 വരെ സീറ്റും ഇന്ത്യ മുന്നണിക്ക് 30 മുതൽ 44 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മറ്റുള്ളവർ ഒരു സീറ്റിൽ ഒതുങ്ങും. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലവും ജാ‍ർഖണ്ഡിൽ എൻഡിഎ അധികാരം പ്രവചിക്കുന്നു. 47 സീറ്റാണ് എൻഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. 

ജാർഖണ്ഡ് ഇന്ത്യാസഖ്യം  തൂത്തു വാരുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രവചനം പറയുന്നു. ആദിവാസി ഗോത്ര മേഖലയായ സന്താൾ പർഗാനയിലെ 18 സീറ്റിൽ 15 ഉം ഇന്ത്യ സഖ്യത്തിനെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം.

Share post:

Popular

More like this
Related

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....