പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു

Date:

കൊച്ചി: പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്റെ സുഹൃത്ത് വഴി സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വഴി തുറന്നു. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയി. മോഹന്റെ സിനിമകളിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിർമ്മാതാവായി മാറി.

മലയാളസിനിമയിലെ സുവർണ്ണകാലമായ എൺപതുകളിലെ മുൻ നിര സംവിധായകനായാണ് മോഹനെ കണക്കാക്കുന്നത്. 2023 മെയ് മാസത്തിൽ തിരുവനന്തപുരത്ത് തൈക്കാട് സൂര്യ ഗണേശം ഹാളിൽ നടന്ന എം കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെ  മോഹൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വേദിയിൽ കുഴഞ്ഞുവീണിരുന്നു.  

2005ൽ ചെറിയാൻ കല്പകവാടി കഥ, തിരക്കഥ, സംഭാഷണമെഴുതി പുറത്തിറങ്ങിയ ദ കാമ്പസ് ആയിരുന്നു സംവിധാനം ചെയ്ത അവസാന ചിത്രം. ശ്രീനിവാസൻ, സംയുക്ത വർമ്മ, മുകേഷ് തുടങ്ങിയവർ അഭിനയിച്ച അങ്ങനെ  ഒരു അവധിക്കാലത്ത് 1999ലാണ് പുറത്തിറങ്ങിയത്. സാക്ഷ്യം, രചന, നിറം മാറുന്ന നിമിഷങ്ങൾ, മംഗളം നേരുന്നു, കൊച്ചു കൊച്ചു തെറ്റുകൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.

നടിയും നർത്തകിയുമായ അനുപമയാണ് ഭാര്യ. മക്കൾ-  പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ.  മോഹൻലാൽ, നാസർ, രഞ്ജിനി തുടങ്ങിയ പ്രമുഖരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ സംവിധാനം ചെയ്ത 1990ൽ പുറത്തിറങ്ങിയ ‘മുഖം’ എന്ന സിനിമ നിർമിച്ചത് അനുപമയാണ്.

Share post:

Popular

More like this
Related

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...